Sat. Nov 23rd, 2024

കാ​സ​ര്‍കോ​ട്:

വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ഗ​വ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ റ​സി​ഡ​ന്‍ഷ്യ​ല്‍ കോം​പ്ല​ക്‌​സി​ന് 29 കോ​ടി രൂ​പ​യു​ടെ സാ​ങ്കേ​തി​കാ​നു​മ​തി​യാ​യി. ഗേ​ള്‍സ് ഹോ​സ്​​റ്റ​ൽ നി​ര്‍മാ​ണ​ത്തി​നാ​യി 14 കോ​ടി​യും ടീ​ച്ചേ​ഴ്‌​സ് ക്വാ​ര്‍ട്ടേ​ഴ്‌​സ്​ നി​ര്‍മാ​ണ​ത്തി​നാ​യി 11 കോ​ടി രൂ​പ​യു​മാ​ണ് വ​ക​യി​രു​ത്തി​യ​ത്. 6600 ച മീ വി​സ്തീ​ര്‍ണ​മു​ള്ള, നാ​ല് നി​ല​ക​ളോ​ടു​കൂ​ടി​യ ഗേ​ള്‍സ് ഹോ​സ്​​റ്റ​ലും 4819 ച ​മീ വി​സ്തീ​ര്‍ണ​മു​ള്ള​തും ഒ​മ്പ​തു നി​ല​ക​ളോ​ടും കൂ​ടി​യ ടീ​ച്ചേ​ഴ്‌​സ് ക്വാ​ര്‍ട്ടേ​ഴ്‌​സും ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് മെ​ഡി​ക്ക​ല്‍ കോളേജിൻറെ റ​സി​ഡ​ന്‍ഷ്യ​ല്‍ കോം​പ്ല​ക്‌​സ് നി​ർ​മാ​ണ​ത്തി​ന് സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ച​ത്.

ഇ​തോ​ടൊ​പ്പം കാ​സ​ര്‍കോ​ട് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി എ​ട്ട് കോ​ടി രൂ​പ​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച, മെ​ഡി​ക്ക​ല്‍ കോ​ളേജി​ലെ ജ​ല​വി​ത​ര​ണ സം​വി​ധാ​ന​ത്തി​ൻറെ ടെ​ന്‍ഡ​ര്‍ പൂ​ര്‍ത്തി​യാ​യി. മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​മ്പ​സി​ലേ​ക്കും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ജ​ല​വി​ത​ര​ണം ചെ​യ്യു​ന്ന രീ​തി​യി​ലു​ള്ള പ​ദ്ധ​തി​യാ​ണ് ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.ഗേ​ള്‍സ് ഹോ​സ്​​റ്റ​ലി‍െൻറ ഒ​ന്നാം​നി​ല​യി​ല്‍ ഭ​ക്ഷ​ണ മു​റി, വി​ശ്ര​മ മു​റി, കി​ച്ച​ണ്‍, സ്​​റ്റോ​ര്‍ റൂം, ​സി​ക്ക്​ റൂം, ​റി​ക്രി​യേ​ഷ​ന്‍ ഹാ​ള്‍, സ്​​റ്റ​ഡി റൂം, ​ഗെ​സ്​​റ്റ്​ റൂം, ​വാ​ഷ് റൂം, ​ജിം സൗ​ക​ര്യം, വി​ശാ​ല​മാ​യ ലാ​ന്‍ഡ് സ്‌​കേ​പ് കോ​ര്‍ട്ട്യാ​ഡ് എ​ന്നി​വ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ര​ണ്ടും മൂ​ന്നും നി​ല​ക​ളി​ലാ​യി 21.175 ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തീ​ര്‍ണ​ത്തിൽ ര​ണ്ട് കി​ട​ക്ക​ക​ളോ​ടു​കൂ​ടി​യ കി​ട​പ്പു​മു​റി​ക​ളും ശു​ചി​മു​റി​ക​ളും അ​ല​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​മ്പ​തു നി​ല​ക​ളോ​ടു​കൂ​ടി​യ ടീ​ച്ചേ​ഴ്‌​സ് ക്വാ​ര്‍ട്ടേ​ഴ്‌​സ് കി​ട​പ്പു​മു​റി, ശു​ചി​മു​റി, ഡൈ​നി​ങ്​ ഹാ​ള്‍, വി​ശ്ര​മ മു​റി, കി​ച്ച​ണ്‍, സ്​​റ്റോ​ര്‍ റൂം, ​സി​ക്ക് റൂം, ​ഫ​യ​ര്‍ റൂം, ​റി​ക്രി​യേ​ഷ​ന്‍ ഹാ​ള്‍, ഗെ​സ്​​റ്റ്​ റൂം, ​വാ​ഷ് റൂം, ​ജിം സൗ​ക​ര്യം, ലി​ഫ്റ്റ്​ സൗ​ക​ര്യം എ​ന്നി​ങ്ങ​നെ ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

നി​ല​വി​ലെ ജ​ല​വി​ത​ര​ണ സ്‌​കീ​മി​ല്‍ നി​ന്നും ഒ​രു അ​ധി​ക ഫീ​ഡ​ര്‍ലൈ​ന്‍ സ്ഥാ​പി​ച്ച് ബ​ദി​യ​ഡു​ക്ക​യി​ലു​ള്ള മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​മ്പ​സി​ലേ​ക്കും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ജ​ല​വി​ത​ര​ണം ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് വാ​ട്ട​ര്‍ സ​പ്ലൈ സ്‌​കീം നി​ർ​മി​ക്കു​ക. ജി​ല്ല ക​ല​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ കാ​സ​ര്‍കോ​ട് വി​ക​സ​ന പാ​ക്കേ​ജ് ജി​ല്ല​ത​ല സാ​ങ്കേ​തി​ക ക​മ്മി​റ്റി​യാ​ണ് പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ല്‍കി​യ​ത്.