Sun. Dec 22nd, 2024
KK Rama

കണ്ണൂർ:

വടകര എംഎൽഎയും ആർഎംപി നേതാവും ടിപി ചന്ദ്രശേഖരന്റെ വിധവയുമായ കെകെ രമക്ക് ലഭിച്ച ഭീഷണി കത്തിനെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. കത്തിന് പിന്നിൽ കെ സുധാകരനാണോയെന്ന് ജയരാജൻ സംശയം പ്രകടിപ്പിച്ചു. ഫെയ്സ്ബുക് പോസ്റ്റിലാണ് പി ജയരാജൻ ഇക്കാര്യങ്ങൾ പറയുന്നത്.

ജനങ്ങൾ മറന്നുപോയ ഒരു കേസും അതിനെക്കുറിച്ചുള്ള  കള്ളക്കഥകളും ലൈവാക്കി നിലനിർത്താനുള്ള അടവാണിത്. നിയമസഭാ സമ്മേളനത്തിൽ വിഷയദാരിദ്ര്യം മൂലം പ്രയാസത്തിലായ യുഡിഎഫിലെ ഒരു ക്രിമിനൽ രാഷ്ട്രീയ നേതൃത്വമാണ് ഈ ഭീഷണിക്കത്തിന് പിന്നിൽ എന്ന് സംശയിക്കുന്നു. ഇതെല്ലാം വെളിച്ചത്ത് കൊണ്ടുവരുന്ന നിലയിലുള്ള അന്വേഷണം വേണം. രാഷ്ട്രീയ എതിരാളികളുടെ മക്കളെ തട്ടിക്കൊണ്ട് പോകാനും ഭീഷണിപ്പെടുത്താനും ആരാണ് ശ്രമിക്കാറുള്ളതെന്ന്  ആരും മറന്നുപോയിട്ടില്ലെന്നും ജയരാജൻ പറയുന്നു.