ആലപ്പുഴ:
സിക്ക വൈറസ് രോഗബാധിതർ വർധിക്കുന്നതിനാൽ ഈ മാസം 25ന് ജില്ലയിലെ എല്ലാ വീടുകളിലും ഡ്രൈ ഡേ ആചരിക്കാൻ കലക്ടർ എ അലക്സാണ്ടർ നിർദേശം നൽകി. സിക്ക വൈറസിന് പുറമെ ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിൽ ചേർന്ന അവലോകന യോഗത്തിലായിരുന്നു നിർദേശം. ഡെങ്കിപ്പനി, ചികുന്‍ഗുനിയ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക്ക വൈറസും പരത്തുന്നത്.
അതിനാല്‍ നിര്‍ബന്ധമായും ഡ്രൈഡേ ആചരിച്ച് വീടും സ്ഥാപനവും പരിസരവും കൊതുകില്‍നിന്ന് മുക്തമാക്കണം. 25ന് വീടുകളിലും പൊതുഇടങ്ങളിലും 26ന് ഓഫിസുകളിലും ഡ്രൈ ഡേ ആചരിക്കും. സബ് കലക്ടർ ഡി ധർമലശ്രീ, ജില്ല മെഡിക്കൽ ഓഫിസർ ഡോഎൽ അനിതകുമാരി, നോഡൽ ഓഫിസർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.