Thu. Jan 23rd, 2025
ചിറയിൻകീഴ്:

കുന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൻ്റെ വിപുലീകരണവുമായി ബന്ധപ്പെട്ടു നാട്ടുകാരനും പ്രമുഖ സിനിമാ നടനുമായിരുന്ന പ്രേംനസീർ സ്കൂളിൽ കോൺക്രീറ്റ് മന്ദിരം പണിയുന്നതിനു ധനസഹായം ചെയ്തതിന്റെ അൻപതാം വാർഷികാചരണം നടന്നു. പൂർവവിദ്യാർത്ഥികളുടെ സാന്നിധ്യത്തിൽ പ്രതീകാത്മക ശിലാസ്ഥാപനം നടത്തിയാണു ഓർമപുതുക്കൽ സംഘടിപ്പിച്ചത്.

പ്രൈമറി തലം വരെയുണ്ടായിരുന്ന സ്കൂൾ ഹൈസ്കൂളായി ഉയർത്തുന്നതിന് മന്ദിരം നിർമിക്കുന്നതിനായി അന്നത്തെ 25,000രൂപ പ്രേംനസീർ ട്രഷറിയിലടച്ചു സർക്കാർ അനുമതി വാങ്ങിയതു പരിപാടിയിൽ പങ്കെടുത്തവർ അനുസ്മരിച്ചു.

സ്വന്തം നാടിനോടും നാട്ടുകാരോടും പ്രേംനസീർ ജീവിതാവസാനം വരെ പുലർത്തി വന്നിരുന്ന കരുതലിനെ ഓർമിപ്പിക്കുന്നതായി ചടങ്ങുകൾ. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോന്മണി ഉദ്ഘാടനം ചെയ്തു.

By Divya