Mon. Dec 23rd, 2024
കുരുതിക്കളം:

വനംവകുപ്പിന് പുതിയ ചെക്‌പോസ്റ്റ് നിർമിക്കുന്നു. മന്ത്രി എ കെ ശശീന്ദ്രൻ ചെക്പോസ്റ്റിനു തറക്കല്ലിട്ടു. സംസ്ഥാനത്ത് 14 ചെക്‌പോസ്റ്റുകൾ നവീകരിക്കുന്നതിന്റെ ഭാഗമായാണ് കുരുതിക്കളത്തും നിർമാണം നടത്തുന്നത്. 2022 മാർച്ചിൽ ഇതിന്റെ നിർമാണം പൂർത്തിയാകുമെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു.

ചെക്‌പോസ്റ്റിൽ വനശ്രീ, വന സംരക്ഷണ സന്ദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള ഇൻഫർമേഷൻ സെന്റർ, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തും.

By Divya