Wed. Jan 22nd, 2025

തൃശൂർ:

കരുവന്നൂർ സഹകരണ ബാങ്കിൽ 100 കോടിയുടെ വായ്പാ തട്ടിപ്പ് നടന്നതായി കണ്ടെത്തല്‍. 46 പേരുടെ ആധാരത്തിലെടുത്ത വായ്പ പോയത് ഒരു അക്കൗണ്ടിലേക്കാണെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ പരിശോധനയില്‍ തെളിഞ്ഞത്. സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കാണിത്.

സംഭവത്തില്‍ മുൻ ഭരണസമിതി അംഗങ്ങൾക്കെതിരെയും മുന്‍ ജീവനക്കാര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. 2014 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ഇത്രയും വലിയ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരിക്കുന്നത്. ബാങ്കില്‍നിന്ന് വായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ചിരുന്ന പലര്‍ക്കും ജപ്തി നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.

ഒരാള്‍ ആധാരം ഈടു നല്‍കി ബാങ്കില്‍നിന്ന് വായ്പയെടുത്താല്‍ അതേ ആധാരം ഉപയോഗിച്ച് മറ്റൊരു വായ്പയെടുക്കുകയും തുക മറ്റൊരു അക്കൗണ്ടിലേക്ക് പോവുകയുമാണ് ചെയ്തത്. ഇത്തരത്തില്‍ 46 വായ്പകളുടെ തുക പോയത് ഒരൊറ്റ അക്കൗണ്ടിലേക്കാണെന്നാണ് കണ്ടെത്തല്‍.

By Rathi N