Sun. Feb 23rd, 2025
പത്തനംതിട്ട:

ജില്ലാ ആസ്ഥാനത്ത് കുട്ടികൾക്കായുള്ള നഗരസഭയുടെ പാർക്ക് പരിപാലനമില്ലാതെ നശിക്കുന്നു. കഴിഞ്ഞ വർഷം ആദ്യത്തെ ലോക്ഡൗണിൽ പാർക്ക് പൂട്ടിയതാണ്. കോവിഡ് മാനദണ്ഡങ്ങൾ കാരണം ഒന്നര വർഷമായി പൂട്ടിത്തന്നെ കിടക്കുന്നു.

ആരും കയറാത്തതിനാൽ പാർക്ക് മുഴുവൻ കാട് മൂടി. കളിക്കോപ്പുകളിൽ പലതിലും ചുറ്റുമുള്ള മരങ്ങളിലെ ഇലകൾ വീണ് വെള്ളം കെട്ടിക്കിടക്കുന്നതിനാൽ തുരുമ്പെടുത്തു തുടങ്ങി. നഗരസഭ ടൗൺ ഹാളിനോട് ചേർന്നാണ് പാർക്ക്.

കളിക്കോപ്പുകളും പാർക്കും നശിക്കാതിരിക്കുവാൻ ഭരണ സമിതി അടിയന്തര നടപടി സ്വീകരിക്കണമെന്ന് നഗരസഭ യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് കെ ജാസിംകുട്ടി ആവശ്യപ്പെട്ടു.

By Divya