Thu. Dec 19th, 2024

കൊച്ചി:

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ‘വേവ് -വാക്സിൻ’ വാക്സിനേഷൻ രജിസ്‌ട്രേഷൻ ക്യാമ്പയിൻ ആരംഭിക്കും. എല്ലാവാർക്കും വാക്സിൻ ലഭിക്കുന്നതിനാണ് ക്യാമ്പയിൻ. പാർശ്വവൽക്കരിക്കപ്പെട്ടവരെയും ഇന്റർനെറ്റോ ഡിജിറ്റൽ ഉപകരണങ്ങളോ ഉപയോഗിക്കാത്ത ദരിദ്രവിഭാഗക്കാരെയും ബിപിഎൽ വിഭാഗക്കാരെയും വാക്സിനേഷന്റെ ഭാഗമാക്കി മാറ്റുന്നതാണ് പദ്ധതി.

ആശാ വർക്കർമാരുടെ സേവനം ഉപയോഗിക്കും. വാർഡുതലത്തിലാകും രജിസ്ട്രേഷൻ. രജിസ്‌ട്രേഷൻ 31നകം പൂർത്തിയാക്കും. ഗൃഹസന്ദർശനങ്ങൾവഴിയോ പൊതുസ്ഥലത്തോ രജിസ്ട്രേഷനുള്ള ക്രമീകരണങ്ങൾ ചെയ്യും. വാക്സിനെടുക്കാത്ത 18 വയസ്സിനുമുകളിലുള്ള എല്ലാവരും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ആശാ വർക്കർമാർ ഉറപ്പുവരുത്തും.

സ്മാർട്ട് ഫോണുള്ളവരെ സ്വയം രജിസ്റ്റർ ചെയ്യാൻ ആശാ വർക്കർമാർ സഹായിക്കും. ആവശ്യമെങ്കിൽ ദിശ കോൾ സെന്ററിൽനിന്ന് കൂടുതൽ സഹായം സ്വീകരിക്കും. ജില്ലാ -ബ്ലോക്ക് ടാസ്‌ക് ഫോഴ്സും രജിസ്‌ട്രേഷന്റെ പുരോഗതി നിരീക്ഷിക്കും.

By Rathi N