Wed. Nov 6th, 2024
പോത്തൻകോട്:

സമുദ്രനിരപ്പിൽ നിന്നും 1350 അടിയോളം ഉയരത്തിലും 126 ഏക്കറോളം വിസ്തൃതിയിലുമായി കിടക്കുന്ന വെള്ളാണിക്കൽപ്പാറ‍ വിനോദസഞ്ചാര കേന്ദ്രമാകും. സാധ്യത കണ്ടറിയാൻ മന്ത്രി ജി ആർ അനിൽ പാറമുകളിലെത്തി. മന്ത്രി എത്തിയതറിഞ്ഞ് പാറയുൾപ്പെടുന്ന റവന്യൂഭൂമി കയ്യേറ്റവും സാമൂഹിക വിരുദ്ധർ പാറ കയ്യടക്കുന്നതുൾപ്പെടെ പരാതികളുമായി നാട്ടുകാരുമെത്തി.

പരാതികൾ പരിഹരിക്കാമെന്നും അതോടൊപ്പം പരിസ്ഥിതിക്കു കോട്ടം വരാതെ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഏന്തൊക്കെ ചെയ്യാനാകും എന്നത് വകുപ്പു മന്ത്രിയുമായും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി തീരുമാനമുണ്ടാക്കാമെന്ന് മന്ത്രി ഉറപ്പു നൽകി.

അതോടൊപ്പം മുൻ‌ ഡപ്യൂട്ടി സ്പീക്കർ പാലോട് രവി നടപ്പാക്കിയ പദ്ധതികളെ സംബന്ധിച്ചും പരിശോധിക്കും. മദപുരത്തെ തമ്പുരാട്ടിപ്പാറ, അണ്ടൂർക്കോണം വെള്ളൂരിലെ ആനതാഴ്ച്ചിറ തുടങ്ങി സമീപ പഞ്ചായത്തുകളിൽ ടൂറിസം സാധ്യതയുള്ള സ്ഥലങ്ങൾ കോർത്തിണക്കിയാകും പദ്ധതി തയാറാക്കുകയെന്നും ജി ആർ അനിൽ പറഞ്ഞു. പോത്തൻകോട് മാണിക്കൽ, മുദാക്കൽ പഞ്ചായത്തുകളുടെ സംഗമ സ്ഥലമാണ് വെള്ളാണിക്കൽപ്പാറ.

By Divya