Thu. Dec 19th, 2024

കോഴിക്കോട്:

സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശാനുസരണം സേ നോ ടു ഡൗറി എന്ന പേരിൽ സ്ത്രീധന വിരുദ്ധ ക്യാംപെയ്ൻ ബീച്ചിൽ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി എല്ലാ പൊലീസ് സ്റ്റേഷനുകളിലും പൊലീസ് ഓഫിസുകളിലും സ്ത്രീധനത്തിനെതിരെ സേനാംഗങ്ങൾ പ്രതിജ്ഞയെടുത്തു.സിറ്റി പൊലീസ് കമ്മിഷണർ എവി ജോർജ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ഡിസിപി സ്വപ്നിൽ മഹാജൻ, അഡീഷനൽ ഡിസിപി അബ്ദുൽ റസാഖ്, കൺട്രോൾ റൂം എസിപി എൽ സുരേന്ദ്രൻ, സ്പെഷൽ ബ്രാഞ്ച് എസിപി പിസി ഹരിദാസൻ, ഡിസിആർബി എസിപി ടിപി രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു. പെണ്ണ് കാണൽ ചടങ്ങ് മുതൽ വിവാഹം വരെയുള്ള കാര്യങ്ങൾ കൃത്യമായി റെക്കോർഡ് ചെയ്യണപ്പെടണമെന്നു കമ്മിഷണർ പറഞ്ഞു.നടക്കാവ്, വെള്ളയിൽ, കസബ, ടൗൺ, ചെമങ്ങാട് പൊലീസ് സ്റ്റേഷനുകളിൽ നിന്നു 5 വീതവും ട്രാഫിക്കിൽ നിന്നു 10 വീതവും  അംഗങ്ങൾ പങ്കെടുത്തു. കൺട്രോൾ റൂം, ഫ്ലയിങ് സ്ക്വാഡ് അംഗങ്ങളും പങ്കെടുത്തു.