Wed. Jan 22nd, 2025
കോഴഞ്ചേരി:

കോവിഡിനോടു പോകാൻ പറ. സ്കൂളിലെത്താനായില്ലെങ്കിൽ ഇവൻ വീട്ടിൽ ക്ലാസ്‌‌മുറി ഒരുക്കും. ഓമല്ലൂർ ആര്യഭാരതി സ്കൂൾ എട്ടാംക്ലാസ് വിദ്യാർത്ഥി കെവിൻ സജിയാണ് വീട്ടിൽ ഗണിത ലാബും പഠനമൂലയുമൊരുക്കി ഡിജിറ്റൽ അധ്യയനം തുടരുന്നത്.

പാഠഭാഗം സുഗമമായി കുട്ടികളിലെത്തിക്കാൻ അധ്യാപകർ വിഷയാനുബന്ധ ചാർട്ടുകളും സഹായ സാമഗ്രഹികളും തയ്യാറാക്കി ക്ലാസ്‌മുറികളിൽ പ്രദർശിപ്പിക്കാറുണ്ട്. ഇത്തരം ചാർട്ടുകളും ചെറിയ പരീക്ഷണങ്ങൾക്കുള്ള സംവിധാനവും ഒരുക്കിയാണ് ഈ കൊച്ചു മിടുക്കൻ്റെ പഠനം. വീട്ടിലുണ്ടായിരുന്ന പഴയ ടീവിയിൽ പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിച്ച് സ്മാർട്ട് ടിവിയാക്കി മാറ്റി.

ആര്യഭാരതി സ്കൂളിലെ ഓഫീസ് അസിസ്റ്റന്റ്‌ കാരിത്തോട്ട പീടികയിൽ സജി ജോസഫ്,- സിനി ദമ്പതികളുടെ മകനാണ് കെവിൻ. കൃപ ഏക സഹോദരി. വീടിന്റെ ചെറിയ സ്വീകരണമുറിയിൽ കസേരയും തീൻമേശയും ഇടുന്ന സ്ഥലം ചുരുക്കിയാണ് ക്ലാസ്‌‌മുറി സൃഷ്ടിച്ചത്. അച്ഛനമ്മമാരുടെ സഹായവും പ്രോത്സാഹനവുമാണ് ഈ വിദ്യാർത്ഥിയുടെ കരുത്ത്.

By Divya