Wed. Jan 22nd, 2025

പാലക്കാട്:

പാലക്കാട് നഗരത്തിൽ വീണ്ടും പോത്തുകൾക്ക് നരകയാതന. രണ്ട് മാസം മുമ്പ് സ്വകാര്യ വ്യക്തി കശാപ്പിനെത്തിച്ച 35 പോത്തുകളിൽ രണ്ടെണ്ണത്തിനെ ചത്ത നിലയിൽ കണ്ടെത്തി. വാക്കുളം കനാൽ പരിസരത്തെ ഒഴിഞ്ഞ പറമ്പിലാണ് പോത്തുകളുള്ളത്.

35 പോത്തുകളിൽ ഇതുവരെ 10 എണ്ണമാണ് ചത്തത്. നേരത്തെ രണ്ട് മാസം മുമ്പും സമാനമായ രീതിയിൽ പാലക്കാട് പോത്തുകളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. അതേ പോത്തുകളാണ് ഇപ്പോഴും നരകയാതന അനുഭവിക്കുന്നത്.

പോത്തുകളുടെ സംരക്ഷണം 2 മാസം മുൻപ് പാലക്കാട് നഗരസഭാ ഏറ്റെടുത്തിരുന്നു. എന്നാൽ
മതിയായ ഭക്ഷണമോ വെള്ളമോ പോത്തുകൾക്ക് നൽകിയിരുന്നില്ലെന്നും നഗരസഭ നടപടി എടുക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. വാർത്ത പുറത്ത് വന്നതിന് പിന്നാലെ നഗരസഭാ ജീവനക്കാരൻ എത്തി പോത്തുക്കളെ തൊട്ടടുത്ത പറമ്പിലേക്ക് തുറന്നു വിട്ടു.

By Rathi N