Sun. Dec 22nd, 2024

കുമ്പളം:

കൊച്ചി ബൈപാസിലെ കാനകൾക്കു മൂടി പണിയുന്നതിലും വഴി വിളക്ക് സ്ഥാപിക്കുന്നതിലും ദേശീയ പാത അതോറിറ്റിക്കു വിമുഖത. തദ്ദേശ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും മുൻകൈ എടുത്താണു മിക്കയിടത്തും മൂടിയും വിളക്കും സ്ഥാപിച്ചിട്ടുള്ളത്. ദേശീയ പാത ആകെ സ്ഥാപിച്ചിട്ടുള്ള 2 വഴിവിളക്ക് ടോൾ പ്ലാസയ്ക്കു സമീപമാണ്.

അതു തെളിയാതായിട്ട് 8 മാസത്തിലേറെയായി. അപകടം നടന്ന കാന ‘ത്രിശങ്കു’വിലാണ്. കാനയിലെ വെള്ളം എവിടേക്കാണ് ഒഴുകി പോകുന്നതെന്ന് ആർക്കും അറിയില്ല.

ടോൾപ്ലാസയിൽ ഏതു സമയത്തും ലഭ്യമാകേണ്ട ആംബുലൻസ് സർവീസ് ഇന്നലെയും പ്രവർത്തിച്ചില്ല. വൈറ്റില മുതൽ കുമ്പളം വരെ ദിനംപ്രതി ഒട്ടേറെ അപകടങ്ങൾ നടക്കാറുണ്ട്. ഇന്നലത്തേതടക്കം ഒരു മാസത്തിനുള്ളിൽ ഈ മേഖലയിൽ പൊലിഞ്ഞത് 5 ജീവൻ‍.

ഇന്നലെ അപകടം നടന്ന കാനയിൽ കഴിഞ്ഞ ദിവസങ്ങളിൽ കാറുകളും ബൈക്കും വീണിരുന്നു. അന്നും നാട്ടുകാർ കാനയ്ക്കു മൂടിയില്ലാത്തതു അധികൃത ശ്രദ്ധയിൽ പെടുത്തിയിരുന്നു.

By Rathi N