Sun. Dec 22nd, 2024

തൃശ്ശൂര്‍:

കുന്നംകുളത്ത് യുവതി ആശുപത്രി വരാന്തയില്‍ പ്രസവിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം. നഴ്‌സുമാരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

കഴിഞ്ഞ ഞായറാഴ്ചയാണ് അന്നൂര്‍ സ്വദേശി പ്രവീണിന്റെ ഭാര്യ ഐശ്വര്യ ആശുപത്രി വരാന്തയില്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. ഓഗസ്റ്റ് ഒന്നിനായിരുന്നു പ്രസവ തീയതി. ഇടയ്ക്കിടെ വേദന അനുഭവപ്പെട്ടതിനെത്തുടര്‍നനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വാര്‍ഡില്‍ കിടക്കുമ്പോള്‍ പല തവണ വേദന അനുഭവപ്പോഴും നഴ്‌സുമാര്‍ തിരിഞ്ഞു നോക്കിയില്ലെന്നാണ് പരാതി. കുഞ്ഞിന് അണുബാധയുള്ളതിനാല്‍ നിരീക്ഷണത്തിലാണ്. 1.6 കിലോയാണ് തൂക്കം. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്.

സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ശുചി മുറിയില്‍ പോയ യുവതി വേദനയെത്തുടന്ന് പുറത്തു കടന്നപ്പോഴേക്കും വരാന്തയില്‍ പ്രസവം നടന്നുവെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.

By Rathi N