Wed. Jan 22nd, 2025
നെടുങ്കണ്ടം:

ചെമ്മണ്ണാർ പള്ളിക്കുന്ന് ചമ്പക്കര ജോയിസിൻ്റെ 56 ചുവട് ഏലച്ചെടികൾ സാമൂഹിക വിരുദ്ധർ വെട്ടിനശിപ്പിച്ചു. 5 വർഷമായി പരിപാലിച്ച് വിളവെടുപ്പ് നടത്തിയിരുന്ന ഏലച്ചെടികൾ ബുധനാഴ്ച രാത്രിയിലാണ് വെട്ടി നശിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. വായ്പയെടുത്താണ് കൃഷി പരിപാലിച്ചിരുന്നത്.

സംഭവത്തെക്കുറിച്ച് ഉടുമ്പൻചോല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു.

By Divya