Mon. Dec 23rd, 2024

കുതിരാൻ:

തുരങ്കത്തിനുള്ളിൽ ഫയർ ആൻഡ് സേഫ്റ്റിയുടെ ട്രയൽ റൺ ഇന്നു നടത്തും. തുരങ്കം ഓഗസ്റ്റിൽ തുറക്കാൻ കഴിയുമെന്ന് ജോലികൾ വിലയിരുത്താനെത്തിയ മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. 40 ദിവസത്തിനിടെ മൂന്നാം തവണയാണ് മന്ത്രി തുരങ്കം സന്ദർശിക്കുന്നത്. ‘ ജോലികളിൽ നല്ല പുരോഗതിയുണ്ട്.

കനത്തമഴ ദിവസങ്ങളോളം തുടർന്നാൽ മാത്രമേ പ്രശ്നമുണ്ടാകൂ. കെഎസ്ഇബി, ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിന്റെ പ്രവർത്തനങ്ങളും പൂർത്തിയായി വരുന്നു. ജോലികൾ ദിവസവും വിലയിരുത്തണമെന്നു ജില്ലാ ഭരണകൂടത്തിനു നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കലക്ടർ ഹരിത വി കുമാർ, മുൻ കലക്ടർ എസ് ഷാനവാസ്, അരുൺ കെ വിജയൻ, അസിസ്റ്റൻറ് കലക്ടർ സുഫിയാൻ അഹമ്മദ്, പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങ്ക, ഡപ്യൂട്ടി കലക്ടർ മധുസൂദനൻ, പ്രോജക്ട് ഡയറക്‌ടർ സഞ്ജയ് കുമാർ തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.

By Rathi N