മൂന്നാർ:
കോവിഡ് പ്രതിരോധത്തിന് ആവിയന്ത്രം സ്ഥാപിച്ച് ലോ കാർഡ് ഫാക്ടറി. തൊഴിലാളികൾക്ക് ഫാക്ടറിയുടെ കവാടത്തിൽ കോവി സ്റ്റീം എന്ന യന്ത്രമാണ് സ്ഥാപിച്ചത്. മാസ്കും
സാനിറ്റയ്സറുംകൊണ്ട് കൊറോണയെ ചെറുക്കുന്ന പതിവിൽനിന്ന് വ്യത്യസ്തമായി ആവികൊണ്ട് കൂടിയുള്ള പ്രതിരോധമാണ് ലക്ഷ്യം. ദേവികുളത്തിനടുത്തുള്ള ഹാരിസൺ മലയാളം പ്ലാന്റേഷൻ്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയാണിത്.
1879ൽ ബ്രിട്ടീഷുകാർ ആരംഭിച്ച ഫാക്ടറിയുടെ ഇപ്പോഴത്തെ മാനേജർ ജി പ്രഭാകറിൻ്റെ ആശയമാണ് കോവി സ്റ്റീം. തൊഴിലാളികൾ ഫാക്ടറിയിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും ആവി കൊള്ളണമെന്ന് നിർബന്ധമാണ്.
വൈദ്യുതി ഉപയോഗിച്ചാണ് ഇതിൽ വെള്ളം തിളപ്പിക്കുന്നത്. ആശയം പ്രാവർത്തികമാക്കിയത് കമ്പനിയുടെതന്നെ സാങ്കേതിക വിഭാഗമാണ്. ഒരുയന്ത്രത്തിൻ്റെ നിർമാണത്തിന് 30,000 രൂപയാണ് ചെലവ്. ഇരുനൂറിലധികം തൊഴിലാളികളാണ് ഇവിടെ ജോലിചെയ്യുന്നത്.