പത്തനംതിട്ട:
അടൂർ എക്‌സൈസ് കോംപ്ലക്സിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. വിമുക്തി മിഷനുമായി ചേർന്ന് നടത്തുന്ന ‘കൃഷിയാണ് ലഹരി ‘ ക്യാമ്പയിന്റെ ഭാഗമായി പറക്കോട് ബ്ലോക്ക് പഞ്ചായത്തും അടൂർ മുൻസിപ്പാലിറ്റിയും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
100 ഗ്രോബാഗുകളിലായി പച്ചക്കറി തൈകൾ നട്ട് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ തുളസീധരൻ പിള്ള പദ്ധതി ഉദ്‌ഘാടനം ചെയ്തു. സുധ പദ്‌മകുമാർ അധ്യക്ഷയായി. ഡെപ്യൂട്ടി കമീഷണർ ബി വേണുഗോപാലക്കുറുപ്പിന്റെ സാന്നിധ്യത്തിൽ ജീവനക്കാരെ ഉൾപ്പെടുത്തി മേൽനോട്ട സമിതിയെ തെരഞ്ഞെടുത്തു.
റോഷൻ ജോർജ്, മോളു ലാൽസൺ, ഷാബു തോമസ്, ഹരീഷ് കുമാർ, അയൂബ് ഖാൻ, ഹുസൈൻ അഹമ്മദ് എന്നിവർ സംസാരിച്ചു. ഹരിഹരൻ ഉണ്ണി സ്വാഗതവും ശ്രീകുമാർ നന്ദിയും പറഞ്ഞു.