Wed. Jan 22nd, 2025

ചേര്‍ത്തല:

ചേർത്തലയിൽ വീണ്ടും വൻ നിക്ഷേപ തട്ടിപ്പ്. 25 ലക്ഷം വരെ ഒരു നിക്ഷേപകന്​ നഷ്​ടമായെന്ന് പരാതി. അര്‍ത്തുങ്കല്‍ കേന്ദ്രീകരിച്ച് രണ്ടുകോടിയുടെ നിക്ഷേപ തട്ടിപ്പ്​ നടത്തിയെന്ന പരാതിയില്‍ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ അറസ്​റ്റില്‍.

അര്‍ത്തുങ്കല്‍ ചമ്പക്കാട് തോംസണ്‍ ചിട്ടി ആന്‍ഡ് ഫൈനാന്‍സിയേഴ്‌സ് ഉടമ അര്‍ത്തുങ്കല്‍ കാക്കരവെളിയില്‍ കെടി ബെന്നി തോമസാണ്​ (51) പിടിയിലായത്. പണം നഷ്​ടപ്പെട്ടതായി 26ഓളം പരാതികളാണ് അര്‍ത്തുങ്കല്‍ പൊലീസിന്​ ലഭിച്ചിരിക്കുന്നത്. 10,000 മുതല്‍ 25 ലക്ഷം വരെ നഷ്​ടപ്പെട്ടവരുണ്ടെന്നാണ് കണക്കാക്കുന്നത്.

നിക്ഷേപത്തിനുപുറമെ ചിട്ടിയും സ്വര്‍ണപ്പണയവും നടത്തിയിരുന്നു. നാല്​ പതിറ്റാണ്ടോളമായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തി​ൻെറ ഉടമയാണ് തട്ടിപ്പില്‍ കുടുങ്ങിയിരിക്കുന്നത്. സ്ഥാപനത്തിലും ബെന്നി തോമസി​ൻെറ വീട്ടിലും പൊലീസ് പരിശോധന നടത്തിയ ശേഷമാണ് അറസ്​റ്റ്​ ചെയ്തത്.

By Rathi N