Sun. Jan 19th, 2025

ഏങ്ങണ്ടിയൂർ:

പൊക്കുളങ്ങര ബീച്ചിൽ കടൽക്ഷോഭം രൂക്ഷം. കുഴിപ്പൻ തിരമാലകൾ കര തുരന്നെടുക്കുന്നു. ജിഒ ബാഗ് ഇട്ട് സംരക്ഷണമൊരുക്കിയ ഭാഗത്തിന് സമീപമാണ് കൂടുതൽ ശക്തമായ തിരമാലകൾ അടിക്കുന്നത്.

മുൻവർഷങ്ങളിൽ ജിഒ ബാഗ്‌ നിരത്തിയ പ്രദേശങ്ങളിൽ തിരയാക്രമണം കുറവാണ്‌. ബാഗില്ലാത്തയിടങ്ങളിലാണ്‌ തിര ആഞ്ഞടിക്കുന്നത്‌‌. തൊട്ടടുത്ത പുഴയിലേക്ക് കടൽ ഇരച്ച് കയറുന്നത് പ്രദേശത്ത് വലിയ പ്രതിസന്ധിയുണ്ടാക്കുകയാണ്‌. പുഴയ്‌ക്കും കടലിനുമിടയിലുള്ള ഭൂമി വൈകാതെ ജനവാസയോഗ്യമല്ലാതാകുന്ന നിലയാണ്‌.

മൂന്ന് വർഷത്തിനിടയിൽ നൂറ് മീറ്ററോളം കരയാണ്പൊക്കുളങ്ങര ബീച്ചിൽ മാത്രം കടലെടുത്തത്. നിരവധി വീടുകളും തെങ്ങുകളും കടൽ കൊണ്ടുപോയി. വാടാനപ്പള്ളി പൊക്കാഞ്ചേരിയിലും തളിക്കുളം പത്താംകല്ല് ബീച്ച് പ്രദേശത്തും കടൽ കര തുരന്നെടുക്കുന്ന പ്രതിഭാസം രൂക്ഷമാണ് . ഇവിടെയും മീറ്ററുകളോളം കരയാണ് കടലെടുക്കുന്നത്.

By Rathi N