Mon. Dec 23rd, 2024

മൂവാറ്റുപുഴ:

ഏഴു ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞ് പരാന്തക് പൂർണ ആരോഗ്യവാനായി ജീവിതത്തിലേക്കു തിരികെ എത്തി. പ്ലാസ്റ്റിക് ചാക്കു കൊണ്ട് തലമൂടി കഴുത്തിൽ കയറിട്ടു കുരുക്കി മൂവാറ്റുപുഴ ആറിൽ മുക്കിത്താഴ്ത്തിയ നായയ്ക്ക് പുതുജീവൻ പകർന്നത് മൃഗസംരക്ഷണ പ്രവർത്തകരായ ‘ദയ’യും ഡോക്ടർമാരും ചേർന്നാണ്.

മരണത്തിൽ നിന്നു ജീവിതത്തിലേക്കു തിരിച്ചെത്തിയ നായ്ക്കുട്ടിക്ക് അവന്റെ രക്ഷകർ നൽകിയ പേരാണ് പരാന്തക്. കഴിഞ്ഞ ആറിനാണ് പുഴയോര നടപ്പാതയിലെ രാമമംഗലം ശിവക്ഷേത്ര കടവിൽ മുക്കിത്താഴ്ത്തിയ നിലയിൽ അവശനായ നായയെ നാട്ടുകാർ കണ്ടെത്തിയത്. കഠിന ജീവിത പരീക്ഷണങ്ങളോടും വേദനയോടും മല്ലടിച്ചു ജീവിതത്തിലേക്കു തിരിച്ചെത്തിയതിനാലാണ് ചോള രാജ വംശത്തിലെ ഏറ്റവും കരുത്തനായ രാജാവ് പരാന്തകിന്റെ പേര് നൽകിയത്.‌

By Rathi N