Sun. Dec 22nd, 2024

കുന്നംകുളം:

10 മാസം മുൻപ് ഉദ്ഘാടനം ചെയ്ത ഇകെ നായനാർ സ്മാരക ബസ് ടെർമിനലിൽ നിന്ന് 16,19 തീയതികളിൽ പരീക്ഷണാടിസ്ഥാനത്തിൽ ബസ് സർവീസ് ആരംഭിക്കും. ഇതനുസരിച്ച് നഗരത്തിലെ ട്രാഫിക്കും മറ്റു വാഹനങ്ങളുടെ റൂട്ടുകളും മാറ്റും എസി മൊയ്തീൻ എംഎൽഎയുടെ അധ്യക്ഷതയിൽ ഇന്നലെ നഗരസഭ കാര്യാലയത്തിൽ നടത്തിയ യോഗത്തിലാണ് തീരുമാനം. പുതിയ ബസ് ടെർമിനൽ പ്രവർത്തനം തുടങ്ങുന്നതോടെ നഗരത്തിൽ നിലവിലുള്ള ട്രാഫിക് സംവിധാനം അടിമുടി മാറ്റേണ്ടി വരും.

ഇത് തീരുമാനിക്കാനാണ ട്രയൽ റൺ നടത്തുന്നത്. ഇതു സംബന്ധിച്ച രണ്ട് നിർദേശങ്ങൾ പരിഗണനയിലുണ്ട്. 16 ന് ആദ്യ നിർദേശവും 19 ന് രണ്ടാമത്തെയും പരീക്ഷിക്കും.

രണ്ട് ദിവസം രാവിലെ 10 നാണ് ട്രയൽ റൺ ആരംഭിക്കുന്നത്. അഭിപ്രായം ശേഖരിച്ച് സൗകര്യപ്രദവും തിരക്ക് കുറയ്ക്കുന്നതുമായ മാർഗം തിരഞ്ഞെടുക്കും. ശേഷം റൂട്ടുകൾ അന്തിമമായി നിശ്ചയിക്കാനാണ് ധാരണ. യോഗത്തിൽ നഗരസഭാധ്യക്ഷ സീത രവീന്ദ്രൻ, അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ടിഎസ് സിനോജ്, ഉദ്യോഗസ്ഥ പ്രമുഖർ‍, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ബസ് ഉടമ സംഘടനാ ഭാരവാഹികൾ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

By Rathi N