Sun. Dec 22nd, 2024

ക​ൽ​പ​റ്റ:

വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് വ​ന്യ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടി ഇ​റ​ച്ചി​വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​മു​ഖ​നെ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി. ഇ​രു​ളം ഫോ​റ​സ്​​റ്റ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ല്ലോ​ണി​ക്കു​ന്ന് ഭാ​ഗ​ത്ത് പു​ള്ളി​മാ​നി​നെ വോ​ട്ട​യാ​ടി കൊ​ന്ന് ഇ​റ​ച്ചി​യാ​ക്കി ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തി​ലെ ടൈ​റ്റ​സ് ജോ​ർ​ജി​നെ​യാ​ണ് (33) ചെ​ത​ല​യം റേ​ഞ്ച് ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ കെ​ജെ ജോ​സും സം​ഘ​വും പാ​ല​ക്കാ​ട് മു​ണ്ടൂ​രി​ൽ​​വെ​ച്ച്​ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്ന്​ പു​ള്ളി​മാ​നി​ൻറെ പാ​ച​കം​ചെ​യ്ത ഇ​റ​ച്ചി ക​ണ്ടെ​ടു​ത്തു.

സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ഇ​രു​ളം സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ച്​ പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്. ര​ണ്ടു​പേ​രെ ക​ഴി​ഞ്ഞ ദി​വ​സം മാ​നി​​റ​ച്ചി​യും തോ​ക്കും സ​ഹി​തം അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു.കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി ചെ​ത​ല​യം റേ​ഞ്ച് ഓ​ഫി​സ​ർ കെജെ ജോ​സ് പ​റ​ഞ്ഞു.

​പരി​ശോ​ധ​ക​സം​ഘ​ത്തി​ൽ ഇ​രു​ളം ഫോ​റ​സ്​​റ്റ്​ സ്​​റ്റേ​ഷ​ൻ ഡെ​പ്യൂ​ട്ടി കെവി ആ​ന​ന്ദ​ൻ, ബീ​റ്റ് ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ർ​മാ​രാ​യ ഫ​ർ​ഷാ​ദ്, ടി കെ ജോ​സ്, ആ​ൻ​റ​ണി, രാ​ജേ​ഷ് തു​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. അ​റ​സ്​​റ്റ്​ ചെ​യ്​​ത പ്ര​തി​യെ സു​ൽ​ത്താ​ൻ ബ​ത്തേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഇ​രു​ളം, മു​ണ്ടൂ​ർ, നെ​ന്മാ​റ, നെ​ല്ലി​യാ​മ്പ​തി ഭാ​ഗ​ങ്ങ​ളി​ലാ​യി മൃ​ഗ​വേ​ട്ട ന​ട​ത്തി​യ​താ​യി പ്ര​തി​ക​ൾ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.