Wed. Jan 22nd, 2025
ഏറ്റുമാനൂർ:

നഗരത്തെ നിശ്ചലമാക്കി 9 മണിക്കൂർ നീണ്ട ഗതാഗതക്കുരുക്ക്. എംസി റോഡിൽ തവളക്കുഴിയിലെ പരീക്ഷാ കേന്ദ്രത്തിലെത്തിയ ഉദ്യോഗാർഥികളുടെ വാഹനങ്ങൾ വഴിയുടെ ഇരുവശങ്ങളിലും പാർക്ക് ചെയ്തതാണു കുരുക്കിനു കാരണമെന്നു പൊലീസ് പറഞ്ഞു. രാവിലെ 9ന് ആരംഭിച്ച ഗതാഗതക്കുരുക്ക് വൈകിട്ട് 6 വരെ നീണ്ടു.

ഇന്നലെ ബാങ്ക് ഒഴിവിലേക്കുള്ള പരീക്ഷയാണു നടന്നത്. വിവിധ ജില്ലകളിൽ നിന്ന് ഒട്ടേറെ വിദ്യാർഥികളാണ് എത്തിയത്. പണം കൊടുത്തു പാർക്ക് ചെയ്യുന്ന സ്ഥലങ്ങൾ ഉണ്ടെങ്കിലും പലരും ആ സൗകര്യം ഉപയോഗിച്ചില്ലെന്നും പൊലീസ് പറഞ്ഞു.

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കണമെന്നു കാണിച്ചു പരീക്ഷാ സെന്റർ അധികൃതർക്കു നോട്ടിസ് നൽകിയിരുന്നതായി ഏറ്റുമാനൂർ പൊലീസ് പറഞ്ഞു. ‘നോ പാർക്കിങ്’ ബോർഡുകൾ സ്ഥാപിക്കുകയും പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരെ മേഖലയിൽ നിയോഗിക്കുകയും ചെയ്തെങ്കിലും ഗതാഗതക്കുരുക്കിനു പരിഹാരമുണ്ടായിട്ടില്ല.

By Divya