Wed. Jan 22nd, 2025

തിരുവില്വാമല∙

പട്ടിപ്പറമ്പ് തവയ്ക്കൽപടി കിഴക്കേപ്പുരയ്ക്കൽ ഉഷയും 2 മക്കളും ദുരിതത്തിൽ. പ്ലസ് വൺ വിദ്യാർഥിയായ മകനും പത്താം ക്ലാസുകാരിയായ മകൾക്കും ഓൺ ലൈൻ പഠനത്തിനു സൗകര്യങ്ങളില്ലാത്തതും ഇവരെ വിഷമത്തിലാക്കുന്നുണ്ട്. ഭർത്താവ് ഉപേക്ഷിച്ചു പോയ ഉഷ വാസയോഗ്യമല്ലാത്ത വീട്ടിലാണു 2 മക്കളോടൊപ്പം താമസിക്കുന്നത്.

ചോർന്നൊലിക്കുന്ന വീടിന്റെ മേൽക്കൂരയിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിട്ടും ഫലമുണ്ടായില്ല. വീടിനു സുരക്ഷിതമായ വാതിലുകളോ ജനലുകളോ ഇല്ല. ടൈലറായി ജോലി നോക്കിയിരുന്നു.

നട്ടെല്ലിനു തകരാറായതോടെ ഈ ഉപജീവന മാർഗവും മുടങ്ങി. ഒരു മൊബൈൽ ഫോണിൽ 2 മക്കളുടേയും ഓൺലൈൻ പഠനംനടക്കുന്നുമില്ല. കോഴി, മുയൽ എന്നിവ വളർത്തുന്ന മകന്റെ വരുമാനം മാത്രമാണു കുടുംബത്തിന്റെ ഏക ആശ്രയം.

By Rathi N