Sat. Jan 18th, 2025
വഞ്ചിയൂർ:

കോവിഡ് കാലത്ത് ആരും വിശന്നിരിക്കരുതെന്ന ഉദ്ദേശത്തോടെ അരശുംമൂട്ടിൽ ഡിവൈഎഫ്ഐ ഭക്ഷണപ്പെട്ടി സ്ഥാപിച്ചു. ഇനി അന്നം മുട്ടില്ല എന്ന മുദ്രാവാക്യമുയർത്തി അരശുംമൂട് യൂണിറ്റ് ആരഭിച്ച ഭക്ഷണപ്പെട്ടി മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്ക് ഓൺലെെൻ പഠനത്തിന് ഡിജിറ്റൽ പഠനോപകരണ വിതരണവും നിർധന രോഗികൾക്ക് ചികിത്സാ സഹായ പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു.

കൗൺസിലർ പി കെ ഗോപകുമാർ, ഡിവൈഎഫ്ഐ വഞ്ചിയൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് ബി എസ് സജി, അഡ്വ അശ്വതി, ഡിവൈഎഫ്ഐ കടകംപള്ളി മേഖലാ സെക്രട്ടറി ബി കൃഷ്ണകുമാർ, പ്രസിഡന്റ് വി ആർ രതീഷ്, ജെ അനന്തു, പ്രസാദ് കടകംപള്ളി, ഡിവൈഎഫ്‌ഐ അരശുംമൂട് യൂണിറ്റ് സെക്രട്ടറി വിനീഷ്, പ്രസിഡന്റ് ബിജു മുരളി, ബാലസംഘം മേഖലാ പ്രസിഡന്റ് അപർണാ തങ്കച്ചൻ എന്നിവർ പങ്കെടുത്തു.

By Divya