Sun. Dec 22nd, 2024
കൊട്ടാരക്കര:

റെയിൽ പാളത്തിനടിയിൽ നിന്നു മെറ്റൽ നീക്കം ചെയ്ത് ഉരുളൻ കല്ലുകൾ സ്ഥാപിച്ച നിലയിൽ. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റെയിൽവേയും അന്വേഷണം തുടങ്ങി. കൊല്ലം– പുനലൂർ പാതയിൽ നെടുവത്തൂരിനു സമീപമാണു സംഭവം.

സംഭവ സ്ഥലത്ത് മനോദൗർബല്യമുള്ള ആളെ കണ്ടതായി ചിലർ പൊലീസിനു മൊഴി നൽകി. ഒരു തിരിച്ചറിയൽ കാർഡും കണ്ടെത്തി. റെയിൽവേ ട്രാക്കിൽ പരിശോധന നടത്തിയ ട്രാക്ക്മാനാണ് കല്ലുകൾ കണ്ട വിവരം പൊലീസിനെ അറിയിച്ചത്.

ഡിവൈഎസ്പി ആർ സുരേഷിന്റെ നേതൃത്വത്തിൽ ഉടൻ സംഭവ സ്ഥലം സന്ദർശിച്ചു. ഉരുളൻ കല്ലുകൾ നീക്കം ചെയ്തു. സ്ലീപ്പറിനു കീഴിലെ മെറ്റലുകൾ നീക്കി പകരം 3 ഉരുളൻ കല്ലുകൾ സ്ഥാപിച്ചതായി കണ്ടെത്തി. സംഭവം ട്രെയിൻ യാത്രയ്ക്കു തടസ്സമല്ലെന്നാണു റെയിൽവേയുടെ വിശദീകരണം.

ട്രാക്ക് പരിസരത്ത് നിന്നു കണ്ടെടുത്ത തിരിച്ചറിയൽ കാർഡ് മനോദൗർബല്യമുള്ള ആളിന്റേതെന്നു പൊലീസ് കരുതുന്നു. എന്നാൽ ആളെ കണ്ടെത്താനായില്ല. സംഭവത്തെ നിസ്സാരമായി കാണുന്നില്ലെന്നും എല്ലാ വശങ്ങളും പരിശോധിക്കുമെന്നും പൊലീസും റെയിൽവേ അധികൃതരും അറിയിച്ചു. അട്ടിമറി സാധ്യതയല്ലെന്നാണു നിഗമനം.കി. ഒരു തിരിച്ചറിയൽ കാർഡും കണ്ടെത്തി.

By Divya