Sun. Dec 22nd, 2024

ഒ​റ്റ​പ്പാ​ലം:

മു​ൻ എം​എ​ൽ​എ എം ​ഹം​സ​യു​ടെ പേ​രി​ൽ ഫേ​സ്ബു​ക്കി​ൽ വ്യാ​ജ അ​ക്കൗ​ണ്ട് നി​ർ​മി​ച്ച് പ​ണം ത​ട്ടാ​ൻ ശ്ര​മം. ഹം​സ​യു​ടെ പ്രൊ​ഫൈ​ൽ ഫോ​ട്ടോ​യും വി​വ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി എം ​ഒ​റ്റ​പ്പാ​ലം എ​ന്ന പേ​രി​ലാ​ണ് വ്യാ​ജ അ​ക്കൗ​ണ്ട് നി​ർ​മി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ൾ​ക്ക് വ്യാ​ജ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് ഫ്ര​ണ്ട് റി​ക്വ​സ്​​റ്റ്​ അ​യ​ച്ച് ഗൂ​ഗി​ൾ പേ ​വ​ഴി പ​ണം ത​ട്ടാ​നാ​ണ് ശ്ര​മി​ച്ചി​ട്ടു​ള്ള​ത്.

സൈ​ബ​ർ സെ​ല്ലി​ലും പൊ​ലീ​സി​ലും ഹം​സ പ​രാ​തി ന​ൽ​കി. അ​ഭി​ഭാ​ഷ​ക​നും സി​റ്റി​സ​ൺ ഫോ​റം പ്ര​സി​ഡ​ൻ​റു​മാ​യ അ​ഡ്വ ആ​ർ​പി ശ്രീ​നി​വാ​സ​ൻറെ പേ​രി​ലും സ​മാ​ന രീ​തി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം വ്യാ​ജ ഫേ​സ് ബു​ക്ക് അ​ക്കൗ​ണ്ട് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.