Mon. Dec 23rd, 2024

തൃ​ശൂ​ർ:

കെഎ​സ്ആ​ർടിസി ബ​സി​ൽ മി​ൽ​മ ബൂ​ത്തൊ​രു​ക്കു​ന്ന പ​ദ്ധ​തി​യാ​യ ‘മി​ൽ​മ ഓ​ൺ വീ​ൽ​സ്​’ തൃ​ശൂ​രി​ലും. പാ​ലു​ൾ​പ്പെ​ടെ മി​ൽ​മ​യു​ടെ എ​ല്ലാ ഉ​ൽ​പ​ന്ന​ങ്ങ​ളും ഈ ​സ്​​റ്റാ​ളി​ൽ​നി​ന്ന്​ ല​ഭി​ക്കും. ഐ​സ്​​ക്രീം പാ​ർ​ല​റും ബ​സി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

മി​ൽ​മ മ​ധ്യ​മേ​ഖ​ല യൂ​നി​യ​ൻ കൊ​ച്ചി​യി​ലും തൃ​ശൂ​രി​ലും കോ​ട്ട​യ​ത്തും ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​ത്ത​രം സ്​​റ്റാ​ളു​ക​ളൊ​രു​ക്കു​ക​യ​യെ​ന്ന്​ ​ചെ​യ​ർ​മാ​ൻ ജോ​ൺ തെ​രു​വ​ത്ത്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മേ​ഖ​ല യൂ​നി​യ​ന് കീ​ഴി​ലു​ള്ള ആ​ദ്യ സം​രം​ഭം തൃ​ശൂ​ർ കെഎ​സ്ആ​ർടിസി സ്​​റ്റേ​ഷ​നി​ൽ വെ​ള്ളി​യാ​ഴ്ച ക്ഷീ​ര​വി​ക​സ​ന മ​ന്ത്രി ജെ ​ചി​ഞ്ചു റാ​ണി ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

എ​ട്ടു​ല​ക്ഷം രൂ​പ​യാ​ണ്​ ബ​സി​ന്റെ ചെ​ല​വ്. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ വി​ൽ​സ​ൺ ജെ പു​റ​വ​ക്കാ​ട്ട്, ക്ഷീ​ര​സ​ഹ​ക​ര​ണ ക്ഷീ​രോ​ൽ​പാ​ദ​ന യൂ​നി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ഭാ​സ്​​ക​ര​ൻ ആ​ദം​കാ​വി​ൽ, താ​ര ഉ​ണ്ണി​കൃ​ഷ്​​ണ​ൻ,അ​ഡ്വ ജോ​ണി ജോ​സ​ഫ്,സോ​ണി ഈ​റ്റ​ക്ക​ൻ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

By Rathi N