Sun. Dec 22nd, 2024
കൊ​ട്ടാ​ര​ക്ക​ര:

ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് മൊ​ബൈ​ൽ ഫോ​ണി​ല്ലാ​തെ വി​ഷ​മി​ച്ച കു​ട്ടി മ​ന്ത്രി​യെ നേ​രി​ട്ട് വി​ളി​ച്ചു. ഉ​ട​ൻ ഫോ​ൺ വീ​ട്ടി​ലെ​ത്തി​ച്ച് മ​ന്ത്രി കെ എ​ൻ ബാ​ല​ഗോ​പാ​ൽ. പെ​രും​കു​ളം ഗ​വ ​പി ​വി ​എ​ച്ച് എ​സ് ​എ​സി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി സോ​ന​ക്കാ​ണ് ഫോ​ൺ ല​ഭി​ച്ച​ത്. അ​മ്മൂ​മ്മ ശാ​ന്ത​യാ​ണ് മ​ന്ത്രി​യു​ടെ ന​മ്പ​ർ സം​ഘ​ടി​പ്പി​ച്ച് ന​ൽ​കി​യ​ത്.

നേ​രി​ട്ട് വി​ളി​ക്കാ​ൻ ആ​ദ്യം പ​രി​ഭ്ര​മം തോ​ന്നി​യെ​ങ്കി​ലും ഫോ​ണെ​ടു​ത്ത മ​ന്ത്രി​യു​ടെ സ്വ​രം സോ​ന​ക്ക്​ ധൈ​ര്യം പ​ക​ർ​ന്നു. സി പി ​എം കൊ​ട്ടാ​ര​ക്ക​ര ഏ​രി​യ ക​മ്മി​റ്റി അം​ഗം എ​ൻ ബേ​ബി​യും കോ​ട്ടാ​ത്ത​ല ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം ​ച​ന്ദ്ര​നും ഡി ​വൈ ​എ​ഫ് ​ഐ ​ബ്ലോ​ക്ക് ട്ര​ഷ​റ​ർ എ​സ് അ​ര​വി​ന്ദും സോ​ന​യു​ടെ വീ​ട്ടി​ലെ​ത്തി ഫോ​ൺ കൈ​മാ​റി.

പ​ള്ളി​ക്ക​ൽ കു​റ്റി​ക്കു​ന്നി​ൽ വീ​ട്ടി​ൽ സോ​മൻ്റെയും ര​മ്യ​യു​ടെ​യും മ​ക​ളാ​ണ് സോ​ന.

By Divya