Sat. Nov 23rd, 2024

കാഞ്ഞാണി :

സമ്പൂർണ കുടിൽ രഹിത ഗ്രാമമായി വർഷങ്ങൾക്ക് മുൻപ് മന്ത്രി വന്ന് ആഘോഷമായി പ്രഖ്യാപിച്ച മണലൂർ പഞ്ചായത്തിലെ കാഞ്ഞാണി ആനക്കാട് പ്രദേശത്ത് പതിനൊന്ന് വർ‍‍ഷമായി കുടിലിൽ കഴിയുകയാണ് കക്കാടത്ത് മുരളീധരനും ഭാര്യയും രണ്ട് പെൺ മക്കളും. ജില്ലാ പഞ്ചായത്തിൽ നിന്ന് വീട് വയ്ക്കാനുള്ള സ്ഥലം വാങ്ങാൻ പണം കിട്ടി. എന്നാൽ ഈ സ്ഥലത്ത് സാങ്കേതിക തടസ്സം പറഞ്ഞ് വീട് വയ്ക്കാൻ അനുമതി നൽകുന്നില്ല.

അഞ്ച് സെന്റ് സ്ഥലമാണ് ഇവർക്കുള്ളത്. അന്തിക്കാട് ബ്ലോക്കിലെ എഐവൈ പദ്ധതി, രണ്ട് വട്ടം പഞ്ചായത്തിന്റെ ലൈഫ് പദ്ധതി എന്നിവയിലെല്ലാം വീടിന് ഒന്നാമതായി അർഹത നേടിയത് ഇവരാണ്. ഇപ്പോഴത്തെ ലൈഫ് പദ്ധതിയലും ഒന്നാമത്തെ പേരും ഇവരുടേത് തന്നെ .

തണ്ണീർത്തട നിയമം പറഞ്ഞാണ് വീട് വയ്ക്കാൻ അനുമതി നൽകാത്തത്. ആർഡിഒയുടെ അനുമതി കാത്ത് കഴിയുകയാണ് ഈ കുടുംബം. കഴിഞ്ഞ പ്രളയത്തിൽ ചുറ്റുമുള്ള വീട്ടുകാർക്കെല്ലാം സർക്കാർ സഹായം കിട്ടിയപ്പോഴും ഇവർക്ക് ലഭിച്ചില്ലെന്നു പറയുന്നു.

By Rathi N