Fri. Nov 22nd, 2024
അടിമാലി:

പ്രതികൂല സാഹചര്യങ്ങളോടു പടവെട്ടി കോളജ് വിദ്യാഭ്യാസം നടത്തുന്നതിനിടെ പഞ്ചായത്ത് അംഗമായ സനിത സജി തൻ്റെ വാർഡിലെ നിർധനരായ കുട്ടികൾക്കു സ്കോളർഷിപ് പദ്ധതിയുമായി രംഗത്ത്. അടിമാലി പഞ്ചായത്ത് പതിനാലാം വാർഡ് അംഗമായ സനിത മൂന്നാർ ഗവ കോളജിൽ ബികോം അവസാന വർഷ വിദ്യാർത്ഥിയാണ്. 500 രൂപ വീതം വാർഡിലെ 30 കുട്ടികൾക്കാണ് സഹായം ലഭിക്കുക.

പഞ്ചായത്ത് അംഗം എന്ന നിലയിൽ തനിക്ക് ലഭിച്ച് ഓണറേറിയത്തിൽ നിന്ന് 5,000 രൂപയും സുമനസ്സുകളിൽ നിന്ന് ലഭിച്ച 10,000 രൂപയും ചേർത്താണ് മെംബേഴ്സ് സ്കോളർഷിപ് എന്ന പദ്ധതിക്ക് ഇന്നു തുടക്കം കുറിക്കുന്നത്. വീടുകളിൽ സ്കോളർഷിപ് തുകയ്ക്കുള്ള കൂപ്പൺ എത്തിച്ച് എ രാജ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പദ്ധതി ആവിഷ്കരിച്ചതെന്നു സനിത പറഞ്ഞു.

By Divya