Mon. Dec 23rd, 2024
റാന്നി:

സ്വന്തം ഫോണിന്‍റെ ചാർജ്​ 45 മിനിറ്റ്‌ പോലും നിൽക്കുന്നില്ല എന്ന് പറഞ്ഞ കൊല്ലം എം എൽ എ എം മുകേഷിന്​ 10000 എം എ എച്ച്‌ ശേഷിയുള്ള പവർബാങ്ക്‌ തപാലിൽ അയച്ച്‌ റാന്നി യൂത്ത്‌ കോൺഗ്രസ്​ നിയോജകമണ്ഡലം കമ്മറ്റി. എം എൽ എയുടെ ഫോണിലേക്ക്‌ വിളിച്ച 16 വയസ്സുകാരനോട്‌ കാർക്കശ്യമായ രീതിയിൽ പ്രതികരിച്ചതിൽ പ്രതിഷേധിച്ച്‌ യോഗം നടത്തിയ ശേഷമാണ്​ പവർ ബാങ്ക്‌ തപാലിൽ അയച്ച്‌ നൽകിയത്‌.

യൂത്ത്‌ കോൺഗ്രസ്​ നിയോജകമണ്ഡലം പ്രസിഡന്‍റ്​ അഡ്വ സാംജി ഇടമുറി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അഡ്വ സിബി താഴ്ത്തില്ലത്ത്‌ ഉദ്​ഘാടനം ചെയ്തു. ജെറിൻ പ്ലാച്ചേരിൽ, ഷിബു തോണിക്കടവിൽ, സി എം ഉദയൻ, ജിജോ ഐരാണിത്തറ, ടിന്റു ഐത്തല, വിജിഷ്‌ വള്ളിക്കാല, സുനിൽ കിഴക്കേചരുവിൽ എന്നിവർ സംസാരിച്ചു.

By Divya