Wed. Jan 22nd, 2025
തിരുവല്ല:

മാർത്തോമ്മാ കോളജിൽ വനംവകുപ്പിന്റെ സാമൂഹിക വനവൽകരണ വിഭാഗവുമായി ചേർന്ന് വിദ്യാവനം (മിയാവാക്കി) ഒരുക്കുന്നു. കുറ്റപ്പുഴ തോടിന്റെ കരയിലായി 5 സെന്റിലാണ് വിദ്യാവനം നിർമിക്കുന്നത്. കുറഞ്ഞ സ്ഥലത്ത് സ്വഭാവികമായി ആവാസ വ്യവസ്ഥ സൃഷ്ടിച്ചെടുക്കുകയാണ് വിദ്യാവനത്തിലൂഈ മണ്ണിൽ ചകിരിച്ചോർ, ചാണകം, ആട്ടിൻകാഷ്ഠം, പച്ചിലവളം എന്നിവ ചേർത്ത് ഇളക്കി കുഴി വീണ്ടും നിറയ്ക്കും.

ഈ കുഴി ഒരു മീറ്റർ വീതമുള്ള പ്ലോട്ടുകളാക്കി മാറ്റും. ഓരോ പ്ലോട്ടിലും വലിയ മരം. ചെറിയ മരം, കുറ്റിച്ചെടി, തീരെ ചെറിയ ചെടി എന്നിവ നടും. ഒരു പ്ലോട്ടിൽ 4 ചെടി വീതം 5 സെന്റിൽ 400 ചെടികൾ നടാൻ കഴിയും.

3 വർഷം കൊണ്ട് ഇവയിൽ നാലിലൊന്ന് ചെടികൾ മാത്രമാണ് വളരുക. ചാൾസ് ഡാർവിന്റെ സിദ്ധാന്തപ്രകാരം അതിജീവിക്കാൻ കഴിയുന്ന ചെടികൾ മാത്രമായിരിക്കും വലുതാകുക. ഇവയെ സംരക്ഷിച്ച് വളർത്തിയാണ് വിദ്യാവനം രൂപപ്പെടുത്തുന്നത്.

ചെറിയ ജീവികളും പറവകളും ഉൾപ്പെടെ ഒരു ആവാസവ്യവസ്ഥയും ഇവിടെ രൂപപ്പെടും. മിയോവാക്കി മാതൃകയിൽ വനം വകുപ്പാണ് ഇത് നിർമിക്കുന്നത്. വനത്തിനു ചുറ്റും വേലിയും ഇടയിലൂടെ നടപ്പാതയും ഉണ്ടായിരിക്കും.

തുടർന്നുള്ള സംരക്ഷണം കോളജ് ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തിലായിരിക്കുമെന്ന് ബോട്ടണി വിഭാഗം മേധാവി ഡോ നീത എൻ നായർ പറഞ്ഞു. പ്രഫ സൂസൻ കുര്യാക്കോസാണ് പദ്ധതി കോഓർ‌ഡിനേറ്റർ. വിദ്യാവനത്തിന്റെ നിർമാണോദ്ഘാടനം നാളെ 9ന് വിഡിയോ കോൺഫറൻസിൽ മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കും.

മാത്യു ടി തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. അസി ഫോറസ്റ്റ് കൺസർവേറ്റർ സി കെ ഹാബി പദ്ധതി വിശദീകരണം നടത്തും. 5 സെന്റ് സ്ഥലത്തെ മണ്ണ് ഒരു മീറ്റർ താഴ്ചയിൽ നീക്കും.

By Divya