മലപ്പുറം:
കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ പുതുതായി സ്ഥാപിച്ച റംപിൾ സ്ട്രിപ്പുകൾ മാറ്റുന്ന നടപടി വൈകുന്നു. നേരത്തേ, റോഡ് സേഫ്റ്റി അതോറിറ്റി യോഗത്തിൽ സ്ട്രിപ്പുകൾ അപകടഭീഷണിയാണെന്ന ധാരണയിലെത്തിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ഇവ നീക്കം ചെയ്യണമെന്ന് യോഗം ശിപാർശ നൽകുകയും ചെയ്തിട്ടുണ്ട്.
ദേശീയപാത വിഭാഗമാണ് ഇവ നടപ്പാക്കേണ്ടത്. വിഷയം സംബന്ധിച്ച് പഠനം നടത്തിയശേഷം നടപടി ആരംഭിക്കാമെന്നതാണ് അവരുടെ തീരുമാനം.നേരത്തേ, മലപ്പുറത്തിനും ജില്ല അതിർത്തിയായ രാമനാട്ടുകര 11ാം മൈലിനും ഇടയിൽ പത്ത് ഇടങ്ങളിലാണ് സ്ട്രിപ്പുകൾ സ്ഥാപിച്ചിരുന്നത്. ഇതിനെതിരെയാണ് വ്യാപക പരാതി ഉയർന്നത്. ഇതിനിടെ മലപ്പുറത്തിനും പെരിന്തൽമണ്ണക്കും ഇടയിൽ രാമപുരത്തും കഴിഞ്ഞദിവസം പുതുതായി സ്ട്രിപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.