Wed. Jan 22nd, 2025

പാലക്കാട്:

അനർഹമായി മഞ്ഞ, പിങ്ക്, നീല റേഷൻ കാർഡുകൾ തുടർന്നും കൈവശം വയ്ക്കുന്നവർക്ക് കാർഡ് മാറ്റാൻ പിഴ കൂടാതെ ഈ മാസം 15 വരെ അപേക്ഷ നൽകാം. കഴിഞ്ഞ 30 വരെയായിരുന്നു നേരത്തെ സമയമെങ്കിലും കൊവിഡിനെ തുടർന്നാണു തീയതി നീട്ടിയത്. ജില്ലയിൽ കഴിഞ്ഞ 30 വരെ 8405 അപേക്ഷകൾ കാർഡ് തരംമാറ്റത്തിനായി ലഭിച്ചിരുന്നു.

തീയതി നീട്ടിയതോടെ അപേക്ഷകരുടെ എണ്ണം 9251 ആയി. പിങ്ക് കാർഡിൽനിന്ന് 5059 ഉം നീല കാർഡിൽ നിന്ന് 3786 പേരും മഞ്ഞ കാർഡിൽനിന്ന് 406 പേരുമാണ് അപേക്ഷ നൽകിയത്. സർക്കാർ – അർധ സർക്കാർ ഉദ്യോഗസ്ഥർ, സർവീസ് പെൻഷനർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനമുള്ളവർ, 1000 ചതുരശ്ര അടിയിൽ കൂടുതൽ വലുപ്പമുള്ള വീടുള്ളവർ, ഒരേക്കറിൽ കൂടുതൽ പുരയിടമുള്ളവർ, ആദായ നികുതി അടയ്ക്കുന്നവർ, ഏക ഉപജീവനമാർഗമല്ലാത്ത നാലു ചക്ര വാഹനമുള്ളവർ എന്നിവർക്ക് മുൻഗണനാ കാർഡിന് അർഹതയില്ല.

മുൻഗണനയിൽ നിന്ന് ഒഴിവാക്കാൻ അതത് താലൂക്ക് സപ്ലൈ ഓഫിസിൽ അപേക്ഷ നൽകണം.

By Rathi N