Mon. Dec 23rd, 2024
റാന്നി:

ലക്ഷങ്ങൾ ചെലവഴിച്ച് ശുചിത്വമിഷൻ നിർമിച്ച ശുചിമുറി സമുച്ചയം കാട് മൂടി. എന്നിട്ടും വിനോദ സഞ്ചാരികൾക്ക് പ്രയോജനപ്പെടുത്താൻ നടപടിയില്ല. പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയുടെ പമ്പാനദിയിലെ തടയണയ്ക്കു സമീപമാണീ കാഴ്ച. പെരുന്തേനരുവി വെള്ളച്ചാട്ടവും തടയണയും സന്ദർശിക്കാനെത്തുന്നവർക്ക് പ്രയോജനപ്പെടുത്താനാണ് ശുചിമുറി സമുച്ചയം പണിതത്.

പദ്ധതിയുടെ തടയണയ്ക്കും പവർ ഹൗസിനും മധ്യേ റോഡിന്റെ വശത്താണ് ഇതു നിർമിച്ചിട്ടുള്ളത്. എല്ലാ പണികളും പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ, ഇതുവരെ ശുചിമുറികൾ സഞ്ചാരികൾക്ക് തുറന്നു കൊടുത്തിട്ടില്ല. നാറാണംമൂഴി പഞ്ചായത്ത് ഇടപെട്ട് ഇതു തുറന്നു കൊടുക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

By Divya