Thu. Dec 19th, 2024
വാഴൂർ:

ആവശ്യത്തിന് പോസ്​റ്റുമാൻമാർ ഇല്ലാത്തതുമൂലം വാഴൂർ പോസ്​റ്റ്​ ഓഫിസിൽ തപാൽ വിതരണം തടസ്സപ്പെടുന്നതായി പരാതി. അത്യാവശ്യം ലഭിക്കേണ്ട തപാലുകൾ സമയത്ത് ലഭിക്കാത്തതുമൂലം പൊതുജനങ്ങൾക്ക് പലവിധ ദുരിതങ്ങളും ബുദ്ധിമുട്ടുകളുമാണ് ഉണ്ടാകുന്നത്. നിലവിൽ ആകെ രണ്ട് പോസ്​റ്റുമാൻമാർ മാത്രമാണുള്ളത്.

തേക്കാനം, പതിനേഴാം മൈൽ, വൈരമല ഭാഗങ്ങളിലാണ് പ്രധാനമായും തപാലുകൾ അനന്തമായി വൈകുന്നത്. ജൂൺ 26ാം തീയതി വന്ന രജിസ്റ്റേർഡ് പോസ്​റ്റ്​ ഈ മാസം രണ്ടാം തീയതി കഴിത്തിട്ടും കിട്ടാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു.

മുമ്പ് പ്രദേശത്ത് താൽക്കാലിക പോസ്​റ്റുമാ​ൻെറ സേവനം ലഭിച്ചിരുന്നു. ഇപ്പോൾ അതും ഇല്ലാത്ത സ്ഥിതിയാണ്. മേഖലയിൽ പോസ്​റ്റുമാ​ൻെറ സേവനം ഉറപ്പുവരുത്താൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

By Divya