Mon. Dec 23rd, 2024

പരിയാരം:

കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക സൗജന്യ ഒപി ഫാർമസി പ്രവർത്തനം തുടങ്ങി. എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഒപിയിലെത്തുന്ന രോഗികൾക്കാവശ്യമായതും സർക്കാർ അനുവദിക്കുന്നതുമായ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യുന്നതിനായാണ് പ്രത്യേക ഫാർമസി ഒരുക്കിയത്.  

 മെഡിക്കൽ കോളേജിലെ രണ്ടാം നിലയിലുള്ള ഫാർമസി ബ്ലോക്കിൽ, കാരുണ്യാ ഫാർമസിക്ക് മുന്നിലായാണ് സൗജന്യ ഒപി ഫാർമസി പ്രവർത്തിക്കുന്നത്.പൊതുമേഖലാ സ്ഥാപനമായ നിർമ്മിതികേന്ദ്രയാണ് ഇതിൻറെ നിർമാണ പ്രവൃത്തികൾ നടത്തിയത്.

മുൻ എംഎൽഎ ടി വി രാജേഷ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ എസ് അജിത്ത്, ആശുപത്രി സൂപ്രണ്ട്  കെ സുദീപ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമാരായ  ഡി കെ മനോജ്,  വിമൽ റോഹൻ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.