Wed. Jan 22nd, 2025
ചിറക്കടവ്:

‘ 60 കിലോമീറ്റർ വേഗത്തിൽ വരുന്ന കാറിൻ്റെ വേഗം 40 കിലോമീറ്ററാക്കിയാലും ഈ വളവ് തിരിഞ്ഞുകിട്ടില്ല. വേഗം 30 കിലോമീറ്റർ താഴെയാക്കേണ്ടി വന്നു’. ലോക നിലവാരത്തിൽ നിർമിക്കുന്ന പൊൻകുന്നം – പ്ലാച്ചേരി റോഡിലെ ചിറക്കടവ് എസ്ആർവി സ്കൂളിന് സമീപത്തെ വളവിൻ്റെ അവസ്ഥ ഡ്രൈവറായ ചിറക്കടവ് ലക്ഷ്മി വിലാസത്തിൽ അതുൽ അനിൽകുമാറിൻ്റെ വാക്കുകളാണിത്.

‘തെക്കേത്തുകവല ഭാഗത്തു നിന്നു പോകുന്ന വണ്ടികൾക്ക് ന്യായമായ വേഗം ഉണ്ടാകും. ഇവ വളവിൽ തിരിഞ്ഞു കിട്ടാൻ വേഗം നല്ലപോലെ കുറയ്ക്കേണ്ടി വരും. ഇത് മിക്കപ്പോഴും പ്രായോഗികമല്ല. റോഡിനോട് ചേർന്ന് ക്രാഷ് ബാരിയർ ഉള്ളതിനാൽ അരികിലേക്ക് ഒതുക്കാനും കഴിയാതെ വരുന്നത് അപകടങ്ങൾക്ക് ഇടയാക്കും.’ ഡ്രൈവറായ ഫിനോ പുതുപ്പറമ്പിൽ പറയുന്നു.

‘എത്ര പരിചയുമുള്ളവരും ഈ വളവിൽ പെട്ടു പോകും.‘ നല്ല റോഡ് കണ്ടു വിട്ടു വന്നാൽ അടുത്ത പറമ്പിൽ കിടക്കേണ്ടി വരും.’ ഇങ്ങനെ പോകുന്നു എസ്ആർവി റോഡിനെക്കുറിച്ചുള്ള പരാതികൾ.

By Divya