Mon. Dec 23rd, 2024

മ​ണ്ണ​ഞ്ചേ​രി:

സ്പി​രി​റ്റ് നി​റ​ച്ച ടാ​ങ്ക​ർ ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട്​ പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞു. ഡ്രൈ​വ​റും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നും പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ പാ​ല​ക്കാ​ട് പു​തു​ക്കോ​ട് മു​ത്ത​യം​കോ​ഡ് വീ​ട്ടി​ൽ എം ശ്രീ​ജി​ഷ് (28), ഡ്രൈ​വ​ർ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി അ​മി​ത്കു​മാ​ർ (39) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ദേ​ശീ​യ​പാ​ത​യി​ൽ ക​ല​വൂ​ർ കൃ​പാ​സ​ന​ത്തി​ന് സ​മീ​പം ശ​നി​യാ​ഴ്ച രാ​വി​ലെ 10.30നാ​യി​രു​ന്നു അ​പ​ക​ടം. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്ന്​ തി​രു​വ​ല്ല​യി​ലെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ട്രാ​ൻ​വ​ൻ​കൂ​ർ ഷു​ഗേ​ഴ്സ് ആ​ൻ​ഡ് കെ​മി​ക്ക​ൽ​സി​ലേ​ക്ക് കൊ​ണ്ടു​പോ​യ 30,000 ലി​റ്റ​ർ സ്പി​രി​റ്റു​മാ​യെ​ത്തി​യ ലോ​റി​യാ​ണ്​ മ​റി​ഞ്ഞ​ത്. ലോ​റി​യി​ൽ​നി​ന്ന് സ്പി​രി​റ്റ് ചോ​രു​ക​യും ചെ​യ്തു.

ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് അ​ഗ്​​നി​ശ​മ​ന സേ​ന യൂ​നി​റ്റു​ക​ൾ എ​ത്തി ചോ​ർ​ച്ച​യു​ള്ള ഭാ​ഗ​ത്തേ​ക്ക് നി​ർ​ത്താ​തെ വെ​ള്ളം ചീ​റ്റി​ച്ചാ​ണ് അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കി​യ​ത്. പൊ​ലീ​സും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തി​യി​രു​ന്നു. അ​പ​ക​ട​സ്ഥ​ല​ത്തി​ന് ഏ​താ​നും മീ​റ്റ​റു​ക​ൾ അ​ക​ലെ പെ​ട്രോ​ൾ പ​മ്പ്​ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ അ​തീ​വ ജാ​ഗ​ത്ര​യോ​ടെ​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.

ലോ​റി​ക്ക് സ​മീ​പ​ത്തേ​ക്ക്നാ​ട്ടു​കാ​ർ വ​രു​ന്ന​ത് പൊ​ലീ​സ് ത​ട​ഞ്ഞു. സ്പി​രി​റ്റ് ചോ​ർ​ന്ന്​ ​ പ്ര​ദേ​ശ​മാ​കെ മ​ണം പ​ട​ർ​ന്ന​ത് നാ​ട്ടു​കാ​രെ​യും ആ​ശ​ങ്ക​യി​ലാ​ക്കി. ര​ണ്ട് ക്രെ​യി​നു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ലോ​റി ഉ​യ​ർ​ത്തി​യ​ത്.

ഇ​തി​നാ​യി ഉ​ച്ച​ക്ക്​​ഒ​രു​മ​ണി​ക്കൂ​ർ ദേ​ശീ​യ​പാ​ത​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​ഞ്ഞ്​ വാ​ഹ​ന​ങ്ങ​ൾ ഇ​ട​റോ​ഡു​ക​ളി​ലൂ​ടെ തി​രി​ച്ചു​വി​ട്ടു.

By Rathi N