Mon. Dec 23rd, 2024
ചിത്രം – ശാസ്താംകോട്ട:

ഭരണിക്കാവിനും ചക്കുവള്ളിക്കും ഇടയിൽ പാറയിൽ ജങ്​ഷനിലുള്ള ട്രാൻസ്ഫോമർ മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്​ ആർ എസ്പി പനപ്പെട്ടി ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. യാത്രക്കാർക്ക്​ ഭീഷണിയായി റോഡരികിനോട് ചേർന്നാണ്​ ട്രാൻസ്ഫോർമർ സ്ഥിതി ചെയ്യുന്നത്. ചിറയിൽ ഭാഗത്തുനിന്ന് വരുന്ന യാത്രികർക്കും ദേശീയപാതയിലെ യാത്രികർക്കും ട്രാൻസ്‌ഫോർമർ നിൽക്കുന്നതിനാൽ കാഴ്ച മറയുന്ന അവസ്ഥയാണുള്ളത്.

ജില്ല കമ്മിറ്റിയംഗം നവാസ് ചേമത്തറ ഉദ്ഘാടനം ചെയ്തു. ബഷീർ പനപ്പെട്ടി അധ്യക്ഷത വഹിച്ചു. ഷിബു ചിറക്കട, മുരളി, അനിൽ, ജയപ്രകാശ്, സുനി, രാജീവ്‌ എന്നിവർ സംസാരിച്ചു.

By Divya