Sat. Jan 18th, 2025
പൂങ്കുളഞ്ഞി:

പൂങ്കുളഞ്ഞി ഗ്രാമത്തിലേക്ക് എത്താൻ റോഡുകൾ പലതുണ്ടെങ്കിലും ഒന്നു പോലും ജനങ്ങൾക്ക് പ്രയോജനപ്പെടുന്നില്ല. പ്രശ്ന പരിഹാരത്തിനായി പ്രദേശവാസികൾ കയറിയിറങ്ങാത്ത ഓഫിസുകളും നേരിൽ കാണാത്ത ജനപ്രതിനിധികളുമില്ല. എല്ലാ തിരഞ്ഞെടുപ്പിലും പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നല്ലാതെ റോഡിന്റെ ദുഃസ്ഥിതിക്കു പരിഹാരമില്ല.

ഏതൊരാവശ്യത്തിനും പത്തനാപുരത്തെയാണ് പൂങ്കുളഞ്ഞിക്കാർ ആശ്രയിക്കുന്നത്. വേഗം പത്തനാപുരത്തെത്താൻ കഴിയുന്ന പൂങ്കുളഞ്ഞി-തൊണ്ടിയാമൺ-ഇളപ്പുപാറ റോഡ് തകർ‍ന്നിട്ട് വർഷങ്ങളായി. പൊതുമേഖലാ സ്ഥാപനമായ ഫാമിങ് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള റോഡ് ശരിയാക്കുന്ന കാര്യത്തിൽ കോർപറേഷനും ജനപ്രതിനിധികളും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചു പോരടിക്കുകയാണ്.

പുന്നല-പത്തനാപുരം റോഡിലേക്ക് എത്തിക്കുന്ന പൂങ്കുളഞ്ഞി-നാലുമുക്ക്-ചാച്ചിപ്പുന്ന, മാങ്കോട്-പത്തനാപുരം റോഡിലേക്ക് എത്തുന്ന പൂങ്കുളഞ്ഞി-നാലുമുക്ക്-മാങ്കോട് റോഡുകളുടെ അവസ്ഥയിലും വ്യത്യസ്തമല്ല. വലിയ കുഴികൾ രൂപപ്പെട്ട റോഡിൽ വാഹന ഗതാഗതം അസാധ്യമാണ്.

ടാർ ചെയ്തതാണെന്നു പോലും പറയാൻ കഴിയാത്ത വിധം റോഡ് നശിച്ചു. ഇനി കടശേരി വഴി പത്തനാപുരത്തെത്താമെന്നു വിചാരിച്ചാൽ അതും നടക്കില്ല. പൂങ്കുളഞ്ഞി-കടശേരി റോഡും തകർന്ന അവസ്ഥയിലാണ്.

By Divya