Thu. Feb 6th, 2025
കല്ലമ്പലം:

കൊവിഡിനെതിരെ പ്രതിരോധം തീർക്കുന്നതിന്​ സർവൈവൽ ചലഞ്ചുമായി കെ ടി സി ടി ഹയർ സെക്കൻഡറി സ്കൂളിലെ എൻ സി സി കാഡറ്റുകൾ. സ്കൂളിന് അകത്തും പുറത്തുമായി ബോധവത്കരണ പരിപാടികൾ, പ്രതിരോധ മരുന്നുവിതരണം, പ്രതിരോധ സാമഗ്രികളുടെ വിതരണം എന്നിവയിൽ സജീവമാവുകയാണ് എൻ സി സി കാഡറ്റുകൾ.

ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ എം എസ് ബിജോയിയാണ് പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകുന്നത്. പ്രവർത്തനങ്ങൾ സ്കൂൾ ചെയർമാൻ എ നഹാസ് ഉദ്ഘാടനം ചെയ്തു. സീനിയർ പ്രിൻസിപ്പൽ എസ് സഞ്ജീവ്, കൺവീനർ അബ്​ദുൽ കലാം, എച്ച് എസ് എസ് വൈസ് പ്രിൻസിപ്പൽ ഡി എസ് ബിന്ദു, എൻ സി സി കെയർടേക്കർ ജിജോ മോൻ എന്നിവർ സംസാരിച്ചു.

By Divya