Wed. Jan 22nd, 2025

മരട് :
സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ച എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്ലാറ്റിരുന്ന സ്ഥലത്ത് ആക്രിക്കൂമ്പാരം. ഫ്ലാറ്റ് പൊളിച്ച സ്ഥലത്തു നിന്ന് ചിലർ മണൽ കടത്തിയതും ഇതിനിടെ ശ്രദ്ധയിൽ പെട്ടു. കുറ്റവാളികളെ കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റുടമാ സംഘം മരട് പൊലീസിൽ പരാതി നൽകി.

വാഹനങ്ങളുടെ അപോൾസറി കടയിലെ മാലിന്യങ്ങളാണ് ആക്രിക്കൂമ്പാരത്തിൽ ഏറെയും. സ്പോഞ്ച്, തെർമോകോൾ, പ്ലാസ്റ്റിക്, റെക്സിൻ ഷീറ്റുകൾ, പശപ്പാട്ട, തുണിക്കഷ്ണങ്ങൾ, സ്ക്രൂ, ആണികൾ തുടങ്ങിയവയാണ്. 2 ലോഡ് ഉണ്ടാകും.

ബുധൻ രാത്രിയിൽ ആക്രിയുമായി എത്തുന്ന ലോറികൾ സിസിടിവി ദൃശ്യങ്ങൾ നഗരസഭ ആരോഗ്യ വിഭാഗം കണ്ടെടുത്തു. വാഹനം തിരിച്ചറിഞ്ഞു.വാഹന ഉടമയോടും ആക്രിയിൽ നിന്നു കിട്ടിയ തെളിവുകൾ പ്രകാരമുള്ള ആളുകളോടും നഗരസഭയിൽ എത്താൻ നിർദേശിച്ചിട്ടുണ്ടെന്നും മുഖം നോക്കാതെ നടപടി എടുക്കുമെന്നും നഗരസഭാധ്യക്ഷൻ ആന്റണി ആശാൻപറമ്പിൽ പറഞ്ഞു.

പാതയോരത്ത് മാലിന്യം തള്ളിയ സിനിമാ ഷൂട്ടിങിന് ഉപയോഗിക്കുന്ന കാരവൻ വാഹന ഉടമയിൽ നിന്നു 25,000 രൂപയാണ് 2 മാസം മുൻപ് പിഴ ഈടാക്കിയത്.

By Rathi N