Mon. Dec 23rd, 2024

കോഴിക്കോട്:
 
കൊവി‌ഡ്‌ ദുരിതകാലത്ത്‌ നിരവധി പേർക്ക്‌ തുണയായി  ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി. അടച്ചിടൽ കാലത്ത്‌ കൊവിഡ്‌ ചട്ടങ്ങൾ പാലിച്ച്‌ ജില്ലയിൽ 2,80,286 തൊഴിൽ ദിനം പൂർത്തീകരിച്ചു.  ഈ വർഷം ജില്ലക്ക്‌ അനുവദിച്ചിട്ടുള്ളത് 84.47 ലക്ഷം തൊഴിൽ ദിനങ്ങളാണ്. അതിൽ  2,80,286 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കി. 

70 പഞ്ചായത്തുകളിൽ പ്രവൃത്തി സജീവമായി  നടക്കുന്നു.  ഏറ്റവും കൂടുതൽ  തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ചത്‌  കൊടുവള്ളി, തോടന്നൂർ, ചേളന്നൂർ  ബ്ലോക്ക്‌ പഞ്ചായത്തുകളിലെ  പഞ്ചായത്തുകളിലാണ്.  കൊടുവള്ളിയിൽ  50,800, തോടന്നൂർ  43,095, ചേളന്നൂർ 31,000. ധനുഷ് സമൃദ്ധി  പദ്ധതിയിലെ   1025 പ്രവൃത്തികളിൽ 1015ഉം  പൂർത്തിയാക്കി. 500 കുളങ്ങളിൽ   119 കുളങ്ങളും നവീകരിച്ചു.  1039  പുരപ്പുര മഴവെള്ള സംഭരണികൾ  പൂർത്തിയാക്കി.
   
കൊവിഡ്‌  രണ്ടാം തരംഗത്തിലെ  അടച്ചിടലിൽ  10 ദിവസം മാത്രമാണ്‌ പണിയില്ലാതായത്‌.  ഇളവുകൾ വന്നതോടെ ജൂണിൽ വീണ്ടും തുടങ്ങി.  തൊഴിലുറപ്പ്‌ പദ്ധതിയിൽ ഉൾപ്പെട്ട   5465 പേർ രണ്ടു ഡോസ് വാക്സിൻ  സ്വീകരിച്ചു. 36,555 പേർ ആദ്യഡോസും.