Mon. Dec 23rd, 2024
മംഗലപുരം:

അണ്ടൂർക്കോണം പഞ്ചായത്തിലെ തിരുവെള്ളൂർ തെറ്റിച്ചിറയിലെ കുടിവെള്ള പ്രശ്‌നത്തിന്‌ പികെഎസ്‌ ഇടപെടലിൽ പരിഹാരം. ഇതോടെ 10 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന്‌ പരിഹാരമായി. പ്രദേശവാസികളെ ജാതീയമായി അധിക്ഷേപിച്ച്‌ എം ജി കോളേജിലെ അധ്യാപകനും പ്രാദേശിക ബിജെപി പ്രവർത്തകരും പൊതുവഴി അടച്ച് പൈപ്പ് ലൈൻ സ്ഥാപിക്കാൻ തടസ്സം നിന്നിരുന്നു.

ജൂൺ 14ന്‌ പികെഎസ്‌ ജില്ലാ പ്രസിഡന്റ്‌ എസ്‌ സുനിൽകുമാറിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും പരാതി നൽകുകയും ചെയ്‌തിരുന്നു. തുടർന്നാണ് അണ്ടൂർക്കോണം പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് അടിയന്തരമായി പൈപ്പ് ലൈനുകൾ സ്ഥാപിച്ച് പ്രശ്‌നം പരിഹരിച്ചത്‌. പികെഎസ് ജില്ലാ പ്രസിഡന്റിനെ കൂടാതെ‌ മംഗലപുരം ഏരിയ സെക്രട്ടറി കഠിനംകുളം സുരേന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം സന്തോഷ്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തംഗം ഡി അനിതകുമാരി, അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ്‌ എസ് ഹരികുമാർ തുടങ്ങിയവരും പ്രശ്‌ന പരിഹാരത്തിന്‌ ഇടപെട്ടു.

By Divya