Tue. Apr 23rd, 2024
കൊട്ടാരക്കര:

താലൂക്ക് ആശുപത്രിയിൽ ഒരു നെഫ്രോളജിസ്റ്റ് ഉണ്ടായിരുന്നുവെങ്കിൽ പാമ്പ് കടിയേറ്റ രണ്ടര വയസ്സുകാരി ഒരു പക്ഷേ രക്ഷപ്പെടുമായിരുന്നു. ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തിൽ കൃത്യസമയത്ത് ചികിത്സ കിട്ടാതെ മരിച്ചവർ ഒട്ടേറെയാണ്.

പ്രാഥമിക ചികിത്സാ സംവിധാനം മാത്രമാണ് താലൂക്ക് ആശുപത്രിയിലുള്ളത്. വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. പലരും ആശുപത്രിയിലെത്തും മുൻപ് മരിക്കും.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വിഷചികിത്സാ വിഭാഗം വേണമെന്ന ആവശ്യം വർഷങ്ങൾ പഴക്കമുള്ളതാണ്. ആധുനിക സൗകര്യങ്ങളോടെ ട്രോമാ കെയർ യൂണിറ്റ് വരുന്നതോടെ വിഷചികിത്സയും സാധ്യമാകും. നെഫ്രോളജിസ്റ്റ് വേണമെന്ന് മാത്രം.

കൊട്ടാരക്കര താലൂക്ക് ആന്റിവെനം ചികിത്സ മാത്രമാണുള്ളത്. പാമ്പു കടിയേറ്റ വരെ 24 മണിക്കൂർ നിരീക്ഷിക്കാൻ വിദഗ്ധ ഡോക്ടർ വേണം. കാർഡിയോളജിസ്റ്റ്, ഡയാലിസിസ്, വെന്റിലേറ്റർ, ഐസി സംവിധാനങ്ങൾ താലൂക്ക് ആശുപത്രിയിൽ ഉണ്ട്.

By Divya