Mon. Dec 23rd, 2024
വെഞ്ഞാറമൂട്:

റോട്ടറി ഇൻറര്‍നാഷനലി​ൻെറ എ​ൻെറ ഗ്രാമം പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. കല്ലറ കോവിഡ് ആശുപത്രിയിലേക്കാവശ്യമായ പ്രതിരോധ ഉപകരണങ്ങള്‍ വിതരണം ചെയ്തുകൊണ്ടായിരുന്നു ഉദ്ഘാടനം. ഡി കെ മുരളി എം എല്‍ എ അധ്യക്ഷനായിരുന്നു. റോട്ടറി ഡിസ്ട്രിക് ഗവര്‍ണര്‍ കെ ശ്രീനിവാസൻ മുഖ്യ പ്രഭാഷണം നടത്തി.

വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജി. കോമളം, കല്ലറ പഞ്ചായത്ത് പ്രസിഡൻറ് ജി ജെ ലിസി, ജില്ല പഞ്ചായത്തംഗം ബിൻഷ ബി ഷറഫ്, വാമനപുരം ബ്ലോക്ക് വൈസ് പ്രസിഡൻറ് എസ് എം റാസി, റോട്ടറി ഡിസ്ട്രിക്​റ്റ്​ ട്രെയിനര്‍ കെ ശശികുമാര്‍, അസിസ്​റ്റൻറ് ഗവര്‍ണര്‍ സജി വി വി, ആര്‍ രഘുനാഥ്, സുരേഷ് മാത്യു, എ കെ എസ്.

സുധി ജബ്ബാര്‍, ഷാജി സി, മെഡിക്കല്‍ ഓഫിസര്‍ പത്മകേസരി, നോഡല്‍ എം വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. വെഞ്ഞാറമൂട് ഫോട്ടോ vjd-minister v sivan kutty റോട്ടറി ഡിസ്ട്രിക്റ്റ്​ പ്രോജക്ട് പദ്ധതി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

By Divya