Mon. Dec 23rd, 2024
മല്ലപ്പള്ളി:

താലൂക്കി​ൻെറ കിഴക്കൻ പ്രദേശങ്ങളായ കോട്ടാങ്ങൽ, കൊറ്റനാട്, എഴുമറ്റൂർ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ മദ്യക്കച്ചവടം പൊടിപൊടിക്കുന്നു. സർക്കാർ വിദേശമദ്യ ചില്ലറ വിൽപനശാലകളിൽനിന്ന്​ വാങ്ങുന്ന മദ്യം വീടുകളിലും റബർ തോട്ടങ്ങളും മറ്റു രഹസ്യകേ​ന്ദ്രങ്ങളിലും സൂക്ഷിച്ചശേഷം ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കും. കുപ്പിയൊന്നിന് 200 മുതൽ 300 രൂപ വരെ അധികമാണ്​ വില.

അമിതലാഭം ലഭിക്കുന്നതിനാൽ ഇത്തരം കച്ചവടക്കാർ ദിനേന വർധിച്ചുവരുകയാണ്. ഓട്ടോറിക്ഷകളിൽ മദ്യം എത്തിച്ചുനൽകുന്ന സംഘങ്ങളും ഉണ്ട്. മലയോര മേഖലകൾ കേന്ദ്രീകരിച്ച് വാറ്റുചാരായ നിർമാണവും സജീവമാണ്. മദ്യവിൽപന നടക്കുന്ന സ്ഥലങ്ങളിലെ ചില റോഡുകളിൽ സന്ധ്യകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

അധികൃതരുടെ അറിവോടെയാണ് മദ്യവിൽപന തഴച്ചുവളരുന്നതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. മദ്യപ സംഘങ്ങളുടെ വിളയാട്ടം കാരണം സ്ത്രീകൾക്കും കുട്ടികൾക്കും വഴിനടക്കാൻ കഴിയാത്ത സാഹചര്യമാണ്​.

By Divya